kerala

ചിക്കന്റെ ചെസ്റ്റ് പീസ് നല്‍കാത്തത് ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം; ഹോട്ടല്‍ ജീവനക്കാരനെതിരെ പരാതി

By webdesk17

September 29, 2025

കോട്ടയം: ഏറ്റുമാനൂരിലെ റെസ്റ്റോറന്റില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു. തിരുവഞ്ചൂര്‍ സ്വദേശിയായ യുവാവാണ് ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ശനിയാഴ്ച രാത്രി, പൊറോട്ടയോടൊപ്പം ചിക്കന്റെ ചെസ്റ്റ് പീസ് ആവശ്യപ്പെട്ട യുവാവിന് മറ്റ് കഷണം നല്‍കിയതിനെ തുടര്‍ന്ന് വാദം ഉണ്ടായതായി പറയുന്നു. ഇതിനെ തുടര്‍ന്നാണ് ഇതര സംസ്ഥാനക്കാരനായ ജീവനക്കാരന്‍ യുവാവിനെ മര്‍ദ്ദിച്ചതെന്ന് പരാതി. മര്‍ദ്ദനത്തില്‍ തലക്ക് പരിക്കേറ്റതായും വ്യക്തമാക്കുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.