News

മംഗലാപുരത്ത് യുവാവിനെ വെട്ടിക്കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

By webdesk17

May 29, 2025

മംഗളൂരു: ബണ്ട്വാള്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുരിയാല്‍ ഗ്രാമത്തിലെ ഇരക്കൊടിയില്‍ അബ്ദുറഹ്‌മാനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ബണ്ട്വാള്‍ താലൂക്കില്‍ കുരിയാല്‍ ഗ്രാമത്തിലെ ദീപക് (21), അമ്മുഞ്ചെ ഗ്രാമത്തിലെ പൃഥ്വിരാജ് (21), ചിന്തന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

ബണ്ട്വാളിലെ കല്ലിഗെ ഗ്രാമത്തിലെ കനപാടിയില്‍ നിന്നാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 191(1), 191(2), 191(3), 118(1), 118 (2), 109, 103(3), 190 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബണ്ട്വാള്‍ റൂറല്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ അറസ്റ്റിലായവര്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.