crime

പുകവലിച്ചത് പിടി കൂടി, കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുവാവിന് ഗുരുതര പരുക്ക്

By webdesk13

February 09, 2024

ഓടുന്ന ട്രെയിനിൽ നിന്ന് ചാടി യുവാവിന് ഗുരുതര പരുക്ക്. കൊല്ലം ചവറ സ്വദേശി അൻസാർ ഖാനാണ് ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസിൽ നിന്ന് പുറത്തേക്ക് ചാടിയത്. 60 KM നും 90 K ഇടയിൽ വേഗതയിൽ ട്രെയിൻ സഞ്ചരിക്കുമ്പോഴാണ് ഇയാൾ ചാടിയത്. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ ട്രെയിൻ വൈക്കം റോഡ് ആപ്പാഞ്ചിറ സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് സംഭവം.

തിരക്കേറിയ കംപാർട്ടുമെൻ്റിലിരുന്ന് ഇയാൾ പുകവലിച്ചപ്പോൾ യാത്രക്കാർ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ ടി.ടി സ്ക്വാഡും, റെയിൽവേ പോലീസും പിടികൂടാനെത്തിയപ്പോഴാണ് ഇയാൾ ട്രെയിനിന്‍റെ വാതിലിൻ്റെ ചവിട്ടുപടിയിലേക്ക് അപകടമായ രീതിയിൽ ഇയാൾ ഇറങ്ങി നിന്നത്.

തുടർന്ന് യാത്രക്കാരും, റെയിൽവേ പോലീസും ഇയാൾക്ക് പലവട്ടം മുന്നറിയിപ്പു നൽകിയെങ്കിലും ഇതനുസരിച്ചില്ല. പിന്നാലെയാണ് ഓടുന്ന ട്രെയിനില്‍നിന്ന് അന്‍സാര്‍ പുറത്തേക്ക് ചാടിയത്.

വീഴ്ചയില്‍ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ പിന്നീട് പൊലീസും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിറവം സ്റ്റേഷനിൽ നിന്നാണ് ഇയാൾ തീവണ്ടിയിൽ കയറിയത്.