എരുമപ്പെട്ടി (തൃശൂര്‍): തകരാറിലായ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ഉണ്ടായ തീപിടിത്തത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ദേശമംഗലം മേലെ തലശ്ശേരി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫാരിസ് (22) ആണ് പരിക്കേറ്റത്. ഇയാളെ ഉടന്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറ്റണ്ട സ്കൂളിന് സമീപമുള്ള ഇരുചക്രവാഹന വര്‍ക്ക്ഷോപ്പില്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്ന കേടായ ബൈക്കില്‍ നിന്നുണ്ടായ തീപ്പൊരി അടുത്തുവെച്ചിരുന്ന പെട്രോള്‍ കുപ്പിയിലേക്ക് പടരുകയായിരുന്നു. പെട്രോള്‍ ഉടന്‍ തന്നെ ആളിക്കത്തി തീഗോളമായി മാറിയതായി ദൃക്സാക്ഷികള്‍ പറയുന്നു.
അപകടത്തില്‍ 90 ശതമാനം പൊള്ളലേറ്റ ഫാരിസ് അതീവഗുരുതരാവസ്ഥയിലാണ്. ജീവന് രക്ഷിക്കാനാകുമോ എന്ന ആശങ്ക തുടരുകയാണ് എന്ന് ചികിത്സകര്‍ അറിയിച്ചു.