kerala

എറണാകുളത്ത് ബാറില്‍ യുവാവിന് കുത്തേറ്റ സംഭവം; എക്സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

By webdesk17

July 01, 2025

എറണാകുളം കതൃക്കടവ് ബാറില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ എക്സൈസ് സംഘം എക്സൈസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇടശേരി മാന്‍ഷന്‍ ഹോട്ടലിന്റെ ബാര്‍ ഉടമയ്ക്കെതിരെയാണ് ഗുരുതര കണ്ടെത്തലുകള്‍ ലഭിച്ചത്. അനുവദിച്ച സമയത്തിനപ്പുറവും, അനുവദിച്ച സ്ഥലത്തിന് പുറത്തും മദ്യം വിളമ്പിയതായാണ് റിപ്പോര്‍ട്ട്. അതേസമയം ഡിജെ പാര്‍ട്ടിക്കിടെ കുത്തേറ്റ യുവാവിനെയും സംഘം ചോദ്യം ചെയ്യും.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ എക്സൈസ് കമ്മീഷ്ണര്‍ സ്വീകരിക്കും.

2024ല്‍ ബാറില്‍ വെച്ചുണ്ടായ വെടിവെപ്പിന് ശേഷം ഇടക്കിടെ എക്സൈസ് പരിശോധന നടത്തി വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ബാറില്‍ വെച്ച് യുവാവിനെ വൈന്‍ ക്ലാസ് കൊണ്ട് കുത്തിപരുക്കേല്‍പ്പിച്ചത്. ശനിയാഴ്ച ഡിജെ പാര്‍ട്ടിക്കെത്തിയ യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് സംഘഷമുണ്ടായത്.