kerala

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു

By webdesk18

May 07, 2025

കോഴിക്കോട് കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കല്‍ വീട്ടില്‍ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. പരപ്പനങ്ങാടിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.