ന്യൂമാഹിയില്‍ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇയാളോടൊപ്പമുണ്ടായിരുന്ന സഹായിയെ പൊലീസ് പിടികൂടി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. റെയില്‍വേ ട്രാക്കിലൂടെ നടന്നുപോയ മുസ്തഫയെന്ന യുവാവിനെ രണ്ടുപേര്‍ തടഞ്ഞ് കൈയിലുണ്ടായിരുന്ന 1500 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച മുസ്തഫയെ സംഘം കല്ലുകൊണ്ട് ആക്രമിച്ച് ഓടിരക്ഷപ്പെട്ടു.
സംഭവം മുസ്തഫ സമീപവാസികളെ അറിയിച്ചു. ഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഒരാളെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി ബഷീറിനെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.