kerala

വാഹനാപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

By Test User

December 19, 2022

വാഹനാപകടത്തില്‍ പെട്ട് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. പേഴയ്ക്കാപ്പിള്ളി പുന്നോപ്പടി വെള്ളിരിപ്പില്‍ ഇസ്മായിലിന്റെ മകന്‍ മനാഫ്(28) ആണ് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം സംഭവിച്ചത്. പേഴയ്ക്കാപ്പിള്ളി സബ് സ്റ്റേഷന് മുന്നില്‍ വെച്ച് മനാഫ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ മിനിലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകിട്ട് മരണപ്പെടുകയായിരുന്നു.