kerala

കണ്ണൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

By Test User

October 22, 2022

കണ്ണൂര്‍: പാനൂരില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പ്രതി കസ്റ്റഡിയില്‍. മാനന്തേരി സ്വദേശിയാ യുവാവാണ് കസ്റ്റഡിയിലായത്.

പാനൂര്‍ നടമ്മല്‍ കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിനോദ്-ബിന്ദു ദമ്പതികളുടെ മകള്‍ വിഷ്ണുപ്രിയയാണ് കൊല്ലപ്പെട്ടത്.

വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. സുഹൃത്തുമായി വാട്‌സപ് കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് യുവാവ് ബെഡ് റൂമിലേക്ക് കയറിവന്ന് കൊലപ്പെടുത്തിയത്. വാട്‌സപില്‍ കോള്‍ ചെയ്തുകൊണ്ടിരുന്ന സുഹ്യത്താണ് പ്രതിയെ ക്കുറിച്ചുള്ള നിര്‍ണായക വിവരം പോലീസിന് കൈമാറിയത്.

പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജിവനക്കാരിയാണ് വിഷ്ണുപ്രിയ. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.