kerala

ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

By webdesk11

September 21, 2023

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന്‍ മുത്തലിബ് (40) ആണ് മരിച്ചത്.

മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.