crime

സ്വകാര്യ ധനകാര്യസ്ഥാപനം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍

By webdesk13

September 18, 2023

ചിങ്ങവനത്തെ സ്വകാര്യ ധനകാര്യസ്ഥാപനമായ സുധ ഫിനാന്‍സിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂര്‍ അനീഷ് ഭവനം വീട്ടില്‍ അനീഷ് ആന്റണി (25) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളും സുഹൃത്തും ചേര്‍ന്ന് കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ എറണാകുളത്തു നിന്നും പിടികൂടുകയുമായിരുന്നു.