വൈദ്യുതിക്ക് ഈ മാസം അധികം നല്‍കേണ്ടിവരുന്നത് യൂണിറ്റിന് 36 പൈസ. 19 പൈസ സര്‍ച്ചാര്‍ജുംകൂടി നല്‍കേണ്ടിവരുന്നതുകൊണ്ടാണിത്. സര്‍ച്ചാര്‍ജ് കണക്കാക്കാതെയാണ് എല്ലായ്പ്പോഴും നിരക്ക് കൂട്ടുന്നത്.
ഈ വര്‍ഷം യൂണിറ്റിന് 16-ഉം അടുത്തരണ്ടുവര്‍ഷത്തേക്ക് 12 പൈസയും വര്‍ധിപ്പിച്ചെന്നാണ് റെഗുലേറ്ററി കമ്മിഷന്‍ അറിയിച്ചത്. എന്നാലിത് ഫലത്തില്‍ യഥാക്രമം 16.94-ഉം 12.68 പൈസയും വരുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്കുകൂട്ടല്‍.