മുംബൈ: ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കും വിദേശയാത്രയ്ക്കുള്ള വിലക്ക് ബോംബെ ഹൈക്കോടതി തുടരുമെന്ന് പ്രഖ്യാപിച്ചു. തായ്‌ലന്‍ഡ് ഫുക്കറ്റിലേക്ക് മൂന്ന് ദിവസത്തെ അവധി യാത്രക്ക് അനുമതി നല്‍കണമെന്ന് നല്‍കിയ ഹരജിയെ കോടതി നിരസിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ദമ്പതികള്‍ക്കെതിരെ എക്നോമിക് ഒഫന്‍സീവ് വിങ് മുന്‍പ് നോട്ടീസ് അയച്ചിരുന്നു. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് 2015-2023 കാലയളവില്‍ 60.48 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്. ദമ്പതികള്‍ ആ പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചെന്ന് വ്യവസായി ദീപക് കോത്താരി ആരോപിച്ചിരുന്നു.
കുന്ദ്ര ഏജന്‍സികളുമായി സഹകരിച്ചിട്ടുണ്ടെന്ന് അവരുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. താരങ്ങളുടെ അപേക്ഷ പ്രകാരം മുംബൈ പൊലീസിന്റെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നു ഹൈക്കോടതി തള്ളി.
ശില്‍പ്പ ഷെട്ടിക്കെതിരെ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സാമ്പത്തിക തട്ടിപ്പ് കേസുകള്‍ തുടരുകയാണ്. കേസ് വീണ്ടും രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കും.