സൂപ്പര്‍മാര്‍ക്കറ്റില്‍ കള്ളന്‍ കുട ചൂടിയെത്തി ഒരു ലക്ഷത്തി നാല്‍പതിനായിരം രൂപ കവര്‍ന്നു. പെരുമ്പാവൂര്‍ എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. മേല്‍ക്കൂരയും സീലിങ്ങും പൊളിച്ചാണ് കള്ളന്‍ അകത്തു കയറിയത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കള്ളന്‍ കുട ചൂടി മുഖം മറച്ചാണ് മോഷ്ടിക്കാന്‍ കയറിയത്. സൂപ്പര്‍മാര്‍ക്കറ്റിലെ പല സിസിടിവി ക്യാമറകളും മാറ്റുന്ന സാഹചര്യവുമുണ്ടായിരുന്നു. എന്നാല്‍ മറ്റു ചില ക്യാമറകളിലാണ് ഇയാളുടെ രൂപം പതിഞ്ഞത്.
ഇന്ന് രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് കടയില്‍ മോഷണം നടന്ന വിവരം അറിയുന്നത്. പിന്നാലെ പെരുമ്പാവൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.