india

തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിനിന് തീപിടിച്ച് 10 മരണം

By webdesk11

August 26, 2023

തമിഴ്‌നാട്ടിലെ മധുരയില്‍ ട്രെയിനിന് തീപിടിച്ച്10 പേര്‍ മരിച്ചു. ടൂറിസ്റ്റ് ട്രെയിന്‍ ആണ് അപകടത്തില്‍ പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അനധികൃതമായി കടത്തിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്ന് റെയില്‍വെ അറിയിച്ചു. 20 പേര്‍ക്ക് പരിക്കുണ്ട്. മധുരയിലേക്കും രാമേശ്വരത്തേക്കുമായി യാത്ര ചെയ്ത തീര്‍ത്ഥാടകരാണ് ട്രെയിനിലുണ്ടായിരുന്നത്. റെയില്‍വെയുടെ ഐ.ആര്‍.ടി.സി ടൂറിസ്റ്റ് ട്രെയിനാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍ ആറുപേരും യു.പി സ്വദേശികളാണ്. രാവിലെ ചായ ഇടാനായി ഗ്യാസ് സിലിണ്ടര്‍ കത്തിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മധുരരാജാജി ആശുപത്രിയിലാണ് മൃതശരീരങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്.

https://twitter.com/KarthikArtha/status/1695257963810926845

മധുര റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ലക്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനാണ് തീ പിടിച്ചത്.