kerala

റോഡ് മുറിച്ചു കടക്കവേ ടോറസ് ലോറിയിടിച്ചു വയോധിക മരിച്ചു

By webdesk14

March 21, 2023

ചുളളിപ്പടിയില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിക്ക് മരണം. ചുളളിപ്പടി സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ആമിനയാണ് (60) മരിച്ചത്.

ഇന്ന് രാവിലെ ചുള്ളിപ്പടി സെന്ററിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ്.