kerala
ഖബറിടം വിട്ടുകൊടുത്ത കഥയല്ല, ഖബറുകള്‍ ഒരുക്കിയ കഥ പറയൂ, ആനാരേ ഗോവിന്ദാ.!
‘ആനാരേ ഗോവിന്ദാ , ആലെ ഗോവിന്ദാ, അങ്ങാടിപ്പാട്ടിന്റെ മേളം താ” .. എന്ന പാട്ട് കേട്ട് തുള്ളാനുള്ളതല്ല, മുസ്്ലിംചെറുപ്പക്കാരുടെ നേര്‍ക്കുള്ള കാപാലികരാഷ്ട്രീയം !
മീഡിയന്
ഖബറിടം വിട്ടുകൊടുത്ത് ദേശീയപാതക്ക് സ്ഥലമൊരുക്കിയെന്ന് മുസ്്ലിംകളെക്കുറിച്ച് സോപ്പിടുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വലയില്‍ മലപ്പുറത്തെ മക്കള്‍ വീഴുമോ. ഇല്ല, സാധ്യത ഒട്ടുമില്ല. ജനകീയ പ്രതിരോധജാഥ എന്ന പേരില്‍ ഇന്നലെ മലപ്പുറത്തെത്തിയ ജാഥക്ക് സ്വീകരണത്തിനിടയിലാണ് എം.വി ഗോവിന്ദന് മലപ്പുറത്തെ മുസ്്ലിംകളെ പ്രശംസിച്ചത്. തോളിലിരുന്ന് ചെവിതിന്നുന്ന പണിയാണ് സഖാവ് ചെയ്യുന്നതെന്ന് അറിയാത്തവരാണോ ഷുക്കൂറിനെയും ഷുഹൈബിനെയും സഫീറിനെയും ഫസലിനെയും മറ്റും അരിഞ്ഞുതള്ളിയ കാപാലികരുടെ സംരക്ഷകരാണോ ഇതൊക്കെ പറയുന്നത്. കേള്‍ക്കാന്‍ ഇമ്പമുള്ളതുകൊണ്ട് പറയുന്നത് കൊലപാതകരാഷ്ട്രീയമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവരായി മലപ്പുറത്തെ ധീരപോരാളികളുടെ പുതുതലമുറയെ തെറ്റിദ്ധരിക്കരുത്. ദേശീയപാത വീതികൂട്ടുന്നതിന് പലയിടത്തും നാട്ടുകാരുടെ തലതല്ലിപ്പൊളിച്ചും മറ്റുമാണ് ഒന്നാം പിണറായി സര്‍ക്കാര്‍ മലപ്പുറത്തെ ജനതയോട് പ്രതികാരം ചെയ്തത്. കാലങ്ങളായി മുസ്്ലിം ലീഗിന് വോട്ടുചെയ്തുവന്ന ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍നിര്‍ത്തിയാണ് പലയിടത്തും സര്‍ക്കാര്‍ ദേശീയപാതക്ക് സ്ഥലം പിടിച്ചെടുത്തത്. അതിനെ ധീരോദാത്തമായി ചെറുത്തവരാണ് മലപ്പുറത്തെ ധീരജനത. അവരെ നോക്കിയാണ് കഴിഞ്ഞദിവസം ഗോവിന്ദന് പ്രശംസിച്ചത്. ദേശീയപാതക്ക് സ്ഥലം വിട്ടുനല്‍കിയത് ഖബര്‍ വിട്ടുകൊടുത്തിട്ടാണെന്ന് അദ്ദേഹം പ്രസംഗിക്കുമ്പോള്‍ പൊലീസിന്റെ മര്‍ദനത്തിന്റെ പാട് തടവുകയായിരുന്ന ുജില്ലയിലെ പലരും. അത്രക്കും ക്രൂരമായാണ് കഴിഞ്ഞ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തിയത്.
മാത്രമല്ല, മുസ്്ലിംകളെ വര്‍ഗീയവാദികളെന്നും മതാന്ധരെന്നും പറഞ്ഞ് അധിക്ഷേപിച്ചും പാണക്കാട് കുടുംബത്തെ പോലും വര്‍ഗീയവാദികളാക്കി ചിത്രീകരിച്ചും സി.പി.എം കഴിഞ്ഞകാലത്ത് നടത്തിയ പ്രചാരണകോലാഹലങ്ങളൊന്നും മറക്കാനാവില്ല.
കേരളത്തില്‍ സി.പി.എമ്മുകാര്‍ മുസ്്ലിംകളെ അരിഞ്ഞുതള്ളുന്നതില്‍ ആര്.എസ്.എസ്സിനോട് മല്‍സരിച്ച ചരിത്രവും ആര്‍ക്കും മറക്കാനാവില്ല. കണ്ണൂരിലെ യൂത്ത് ലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍നിന്ന് ഇന്നും കേരളം മുക്തമായിട്ടില്ലെന്ന് ഗോവിന്ദന് ഓര്‍ക്കണമായിരുന്നു. അവിടെതന്നെ മറ്റൊരു മുസ്്ലിം യുവാവിനെ ഇതുപോലെ ഇഞ്ചിഞ്ചായി വെട്ടിക്കൊന്നതും തങ്ങളാണെന്ന ്സി.പി.എമ്മിന്റെ പഴയ ഗുണ്ടകള്‍ പരസ്യമായി വിളിച്ചുപറഞ്ഞിട്ടില്ല നാളുകളായിട്ടില്ല. ശുഹൈബ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും കൃപലാല്‍, ശരത് എന്നീ ചെറുപ്പക്കാരെയും കൊലപ്പെടുത്തിയ രീതി ജനത്തെ അമ്പരപ്പിക്കുന്ന തരത്തിലായിരുന്നു. ഏറ്റവുമൊടുവില്‍ ഇതിനെയെല്ലാം ന്യായീകരിക്കുന്ന തരത്തില്‍ കോടികള്‍ ഖജനാവില്‍നിന്ന് ചെലവിട്ടാണ് സര്‍ക്കാരും സി.പി.എമ്മും സുപ്രീംകോടതിയില്‍ വരെ എത്തിയത്.
കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിന് താല്കാലികമായെങ്കിലും അയവ് വന്നത് സി.പി.എമ്മും ആര്.എസ്.എസ്സും തമ്മിലെ ചര്‍ച്ചയിലായിരുന്നുവെന്ന ്തുറന്നുപറഞ്ഞതും ഇതേ ഗോവിന്ദനാണ്. ആര്.എസ്.എസ്സും സി.പി.എമ്മും നടത്തിയ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഒരു കാര്യം ഊഹിക്കാനാകും: നമ്മള് തമ്മില്‍ പോരടിച്ചാല് ജീവന് നഷ്ടപ്പെടുന്നത് പ്രത്യേകസമുദായത്തിനാണെന്നും ഇനി മുതല്‍ ആ സമുദായത്തെ രക്ഷിക്കാനായി ഇരുവിഭാഗവും തമ്മിലെ കൊലപാതകം നിര്‍ത്തണമെന്നുമായിരുന്നു ആ ധാരണ. ആരുടെ ധാരണപ്രകാരമായിരുന്നു കണ്ണൂരിലെ കൊലപാതകവീരനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി ഒരരികത്താക്കിയത്. ആര്‍ക്കുവേണ്ടിയായിരുന്നു ആ തീരുമാനം? പിന്നീടായിരുന്നു സി.പി.എമ്മുകാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ ചെറുപ്പക്കാര്‍ക്കും പ്രത്യേകിച്ച് മുസ്്ലിംചെറുപ്പക്കാര്‍ക്ക് നേരെ തിരിയുന്നത്. ഇതെല്ലാം ഖബര്‍ ഞങ്ങള്‍ കുഴിക്കുമെന്നതിനുള്ള സൂചനകളല്ലാതെന്താണ്? തെങ്ങിന്‍പൂക്കുല പോലെ ചിതറിച്ച തല ആരുടേതായിരുന്നു. പാടത്ത് വിചാരണ നടത്തി പാര്‍ട്ടിപൊലീസും കോടതിയും ചേര്‍ന്ന് ഖബറിലേക്കെടുപ്പിച്ചത് ആരുടെ മയ്യിത്തായിരുന്നു. ഇതിനെല്ലാം കൂടി ഉത്തരം പറഞ്ഞാലേ ദേശീയപാതയുടെ കാര്യം വ്യക്തമാകുകയുള്ളൂ. ‘ആനാരേ ഗോവിന്ദാ , ആലെ ഗോവിന്ദാ, അങ്ങാടിപ്പാട്ടിന്റെ മേളം താ” .. എന്ന പാട്ട് കേട്ട് തുള്ളാനുള്ളതല്ല, മുസ്്ലിംചെറുപ്പക്കാരുടെ നേര്‍ക്കുള്ള കാപാലികരാഷ്ട്രീയം !
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india11 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF24 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News13 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

