india

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മല്‍സരമുണ്ടാകില്ല; വനിത, ദലിത്, യുവജനപ്രാതിനിധ്യം

By Chandrika Web

February 24, 2023

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് വനിത, ദലിത്, യുവജന പ്രാതിനിധ്യം ഉറപ്പാക്കി പുന: സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യും. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇതിനായി ചുമതലപ്പെടുത്തി. ഐകണ്‌ഠേനയാണ് തെരഞ്ഞെടുപ്പെന്ന് ജയറാം രമേശ് മാധ്യമങ്ങളെ അറിയിച്ചു.