kerala

ആകാശവാണി വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു

By webdesk13

October 05, 2024

ആകാശവാണിയിലെ മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. റേഡിയോ വാർത്താ അവതരണത്തിൽ പുതുമാതൃക സൃഷ്ടിച്ച വ്യക്തിയാണ് എം. രാമചന്ദ്രൻ. കൗതുക വാര്‍ത്തകളിലൂടെ മലയാളികളുടെ മനസിൽ അദ്ദേഹം ഇടംപിടിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.

രാമചന്ദ്രന്‍റെ അവതരണശൈലി തിരുവനന്തപുരം ആകാശവാണിയുടെ പ്രാദേശിക വാർത്തകൾ ജനകീയമാക്കാൻ സഹായിച്ചു. ആകാശവാണിയിലെ ദീര്‍ഘകാല സേവനത്തിന് ശേഷം ഗൾഫിൽ എഫ്.എം റേഡിയോയുമായി ചേർന്ന് പ്രവർത്തിച്ചു. ‘സാക്ഷി’ എന്ന ടെലിവിഷൻ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടു.