ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ജനങ്ങളിലെത്തിക്കാന്‍ ട്രോളുകള്‍ ആയുധമാക്കി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗം. യു.പി.എ, എന്‍.ഡി.എ കാലത്തെ ഇന്ധനവില താരതമ്യം ചെയ്യാനായി ബോളിവുഡ് താരം ആമിര്‍ ഖാന്റെ ചിത്രങ്ങളാണ് കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തത്. ദംഗലിലെ ആമിര്‍ ഖാന്റെ ചിത്രങ്ങളാണ് ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഗുസ്തി താരമായി മെലിഞ്ഞിരിക്കുന്ന ആമിറിന്റെ ചിത്രം യു.പി.എ കാലത്തെ പെട്രോള്‍ വിലയോടും പ്രായമായി കുടവയറുമായി നില്‍ക്കുന്ന ആമിറിന്റെ ചിത്രം എന്‍.ഡി.എ കാലത്തെ പെട്രോള്‍ വിലയോടും ഉപമിച്ചുള്ള ട്വീറ്റാണ് ദിവ്യ സ്പന്ദനയുടേത്.