Culture

അഭയ കേസ്; കൂറുമാറ്റം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് സി.ബി.ഐ

By chandrika

September 09, 2019

കോട്ടയം: അഭയ കേസില്‍ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിക്കാനൊരുങ്ങി സിബിഐ. കേസിലെ പത്തോളം സാക്ഷികള്‍ കൂറുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ കോടതിയെ

രഹസ്യമൊഴി നല്‍കിയിട്ട് കൂറുമാറിയ സിസ്റ്റര്‍ അനുപമ, സഞ്ജു പി മാത്യു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ സി.ബി.ഐ കോടതിയെ സമീപിക്കും. 16ന് ഇതിനായി കോടതിയില്‍ സി.ബി.ഐ അപേക്ഷ സമര്‍പ്പിക്കും.

അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും കോണ്‍വെന്റിലെ അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്റര്‍ അനുപമയുടെ ആദ്യ മൊഴി. കൊലപാതകം നടന്ന ദിവസം രാത്രിയില്‍ ഫാദര്‍ കോട്ടൂരിന്റെ ഇരു ചക്രവാഹനം കോണ്‍വെന്റിന് മുന്നിലുണ്ടായിരുന്നെന്ന മൊഴിയാണ് സഞ്ജു പി മാത്യു മാറ്റി പറഞ്ഞത്. ഇനിയുള്ള സാക്ഷികളും ഇതേരീതിയില്‍ കൂറുമാറാനുള്ള സാധ്യതയാണ് സി.ബി.ഐ കാണുന്നത്. അതുകൊണ്ട് തന്നെ കേസെടുത്ത് മുന്നോട്ട് പോകാനാണ് സി.ബി.ഐ തീരുമാനം.