Connect with us

india

‘ഗ്യാനേഷ് കുമാറിനെ തിര.കമ്മീഷണറാക്കിയത് രാജ്യത്തെ തകര്‍ക്കാന്‍’: അഭിഷേക് ബാനര്‍ജി

ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി അഭിഷേക് ബാനര്‍ജി

Published

on

കേന്ദ്ര സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. രാജ്യ ത്തെ തകര്‍ക്കാനാണ് ഗ്യാനേഷ് കുമാറിനെ കേന്ദ്രം അയച്ചിരിക്കുന്നതെന്നും ലോക്‌സഭാ അംഗം കൂടി യായ അഭിഷേക് ബാനര്‍ജി ആരോപിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അമിത് ഷായുടെ സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാര്‍. അതേ ഗ്യാനേഷ് കുമാറിനെയാണ് ഇപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചിരിക്കുന്നത്. ഇ ത് കേവലം യാദൃശ്ചികമായി മാത്രം സംഭവിച്ചതാണെന്ന് കരുതാനാകില്ലെന്നും അഭി ഷേക് ബാനര്‍ജി ചൂണ്ടിക്കാട്ടി. മറിച്ച് ശ്രദ്ധാപൂര്‍വം ഡിസൈന്‍ ചെയ്ത ഒരു സ്‌ക്രിപ്റ്റാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഗ്യാനേഷ് കുമാറിന്റേത് ഒരിക്കലും ഒരു നിയമനമായി കണക്കാക്കാനാകില്ല. അതൊരു നുഴഞ്ഞുകയറ്റമാണ്. ഭരണ ഘടനയെ തകര്‍ത്തു തരിപ്പണമാക്കുകയാണ് അയാളില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതല. ഭരണഘടന സ്ഥാപനങ്ങള്‍ തച്ചുതകര്‍ക്കുക, ജനാധിപത്യം ഇല്ലാതാക്കുക, റിപ്പബ്ലിക്കിന്റെ അടിത്തറ തന്നെ ഹൈജാക്ക് ചെയ്യുക. ഇതൊക്കെയാണ് അയാളുടെ ചുമതലകള്‍. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് നക്സ്‌സ് തകര്‍ത്തുകളയണമെന്നും അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ നടപടികളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേ ഷമായിരുന്നു അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം.

 

india

വിമാനത്താവളങ്ങളിലെ പരിശോധനക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ നിര്‍ബന്ധമാക്കി

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ നിര്‍ബന്ധമാക്കി.

Published

on

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ നിര്‍ബന്ധമാക്കി. ഇനി മുതല്‍ വിമാനത്താവളങ്ങളിലെ യൂനിഫോം ധരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബോഡി വേണ്‍ കാമറകള്‍ (ബി.ഡ ബ്ലു.സി) ധരിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ.സി) ഉത്തരവിട്ടു. യാത്രക്കാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും അഴിമതി തടയാനും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തിന്റെ ഭാഗമാണിത്. ബാഗേജ് ക്ലിയറന്‍സിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ റെഡ് ചാനലില്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ക്യാമറ ധരിക്കണം. യാത്രക്കാരുമായി ഇടപഴകുമ്പോള്‍ റെക്കോഡിങ് ആരംഭിക്കണം. പരിശോധന പൂര്‍ത്തിയാകുന്നത് വരെ ഇത് തുടരണം. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന വിവരം ഉദ്യോഗസ്ഥര്‍ യാത്ര ക്കാരെ അറിയിക്കണം. യൂനിഫോമിലെ വലതുവശത്ത്, തടസ്സമില്ലാതെ ദൃശ്യങ്ങള്‍ പതി
യുന്ന രീതിയിലാകണം ക്യാമറ ഘടിപ്പിക്കേണ്ടത്. വൈ ഫൈ, ബ്ലൂടുത്ത് അല്ലെങ്കില്‍ സിം സൗകര്യങ്ങള്‍ ഇല്ലാത്ത സ്റ്റാന്‍ഡ് എലോണ്‍ കാമറകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഓരോ ഷിഫ്റ്റിന് ശേഷവും റെക്കോര്‍ഡ് ചെയ്ത വിവരങ്ങള്‍ പാസ്വേഡുള്ള പ്ര ത്യേക കമ്പ്യൂട്ടറിലേക്ക് മാറ്റണം. ദൃശ്യങ്ങള്‍ 90 ദിവസത്തേക്ക് സൂക്ഷിക്കണം. കേസുകളോ അന്വേഷണമോ ഉണ്ടെങ്കില്‍ കൂടുതല്‍ കാലം സൂക്ഷിക്കണം. ദൃശ്യങ്ങള്‍ മാറ്റം വരുത്താനോ ഡിലീറ്റ് ചെയ്യാനോ പാടില്ല.

 

Continue Reading

india

ഇന്‍ഡോര്‍ മലിനജല ദുരന്തം: മരണസംഖ്യ പതിമൂന്നായി; മരിച്ചവരില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞും

അനാസ്ഥയിൽ ചോ​ദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരോടടക്കം മറുപടി പറയാതെയും കയർത്തുമാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം

Published

on

മധ്യപ്രദേശിലെ ഇൻഡോറിൽ ബിജെപി കോർപ്പറേഷൻ അനാസ്ഥ മൂലമുണ്ടായ മലിനജല ദുരന്തത്തിൽ മരിച്ചയാളുകളുടെ എണ്ണം പതിമൂന്നായി. ഡയേറിയ ബാധിച്ച് മരിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടും. കുട്ടികൾ ഉൾപ്പെടെ 169 പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. അതിൽ 30 പേർ ഇന്റൻസീവ് കെയർ യൂണിറ്റുകളിലാണ്.1300ഓളം പേരെ രോഗം ബാധിച്ചതയാണ് റിപ്പോർട്ടുകൾ.

പൊതുശൗചാലയത്തിന് താഴെ കോർപ്പറേഷൻ കുടിവെള്ള പൈപ്പ് ഇട്ടു എന്ന ​​ഗുരുതര അനാസ്ഥയ്ക്ക് ശേഷം അത് പൊട്ടി കക്കൂസ് മാലിന്യം കുടിവള്ളത്തിൽ കലരുന്നു എന്ന ​ഗൗരവകരമായ ആരോ​ഗ്യ പ്രതിസന്ധിയിൽ പലവട്ടം പരാതി നൽകിയിട്ടും അത് പരി​ഗണിക്കാതെ അധികൃതർ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു എന്നാണ് ഉയരുന്ന ആരോപണം. അനാസ്ഥയിൽ ചോ​ദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരോടടക്കം മറുപടി പറയാതെയും കയർത്തുമാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.

Continue Reading

india

യെലഹങ്ക പുനരധിവാസം; വിദ്വേഷ നീക്കവുമായി ബി.ജെ.പി നേതാക്കള്‍

‘കൈയേറിയത് ബംഗ്ലാദേശികളും മലയാളികളും’

Published

on

ബെംഗളുരു: ബെംഗളൂരു യെലഹങ്കയില്‍ കുടിയൊഴിപ്പിച്ചവര്‍ക്ക് വീട് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്ത് കര്‍ണാടക ബിജെപി. വീട് നല്‍കുന്നതിന് പിന്നില്‍ എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഗൂഢാലോചനയുണ്ടെന്നും ബിജെപി ആരോപിച്ചു. കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ കെ.സി. വേണുഗോപാലാണ് ഇടപെടല്‍ നടത്തിയത്. അതേസമയം, കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം ഉറപ്പിക്കാനാണ് സിദ്ധരാമയ്യ ശ്രമിച്ചതെന്നും ബിജെപി കുറ്റപ്പെടുത്തി. കര്‍ണാടകത്തില്‍ ഭൂമി നല്‍കാന്‍ പറയാന്‍ കേരള മുഖ്യമന്ത്രി ആരാണെന്നും കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക ചോദിച്ചു. സിദ്ധരാമയ്യ കേരള മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടതിനെയും അശോക വിമര്‍ശിച്ചു. യെലഹങ്കയിലെ താമസക്കാരുടെ നേറ്റിവിറ്റി പരിശോധിക്കണമെന്നും ബംഗ്ലാദേശില്‍ നിന്ന് എത്തിയ രെ കുറിച്ച് എന്‍ഐഎ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലയാളികളും ബംഗ്ലാദേശികളുമാണ് യെലഹങ്കയിലെ കൈയേറ്റക്കാരെന്നും അശോക ആ രോപിച്ചു. കുടിയിറക്കിയവര്‍ക്ക് വീട് നല്‍കുന്നതിനെയും ബിജെപി എതിര്‍ത്തു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇവര്‍ ക്ക് വീട് നല്‍കുന്നതില്‍ ഗുഡാലോനയുണ്ടെന്നും കേരളത്തിന് പങ്കുണ്ടെന്നും ബിജെപി ആരോപിച്ചു.

Continue Reading

Trending