കേന്ദ്ര സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. രാജ്യ ത്തെ തകര്‍ക്കാനാണ് ഗ്യാനേഷ് കുമാറിനെ കേന്ദ്രം അയച്ചിരിക്കുന്നതെന്നും ലോക്‌സഭാ അംഗം കൂടി യായ അഭിഷേക് ബാനര്‍ജി ആരോപിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അമിത് ഷായുടെ സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാര്‍. അതേ ഗ്യാനേഷ് കുമാറിനെയാണ് ഇപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചിരിക്കുന്നത്. ഇ ത് കേവലം യാദൃശ്ചികമായി മാത്രം സംഭവിച്ചതാണെന്ന് കരുതാനാകില്ലെന്നും അഭി ഷേക് ബാനര്‍ജി ചൂണ്ടിക്കാട്ടി. മറിച്ച് ശ്രദ്ധാപൂര്‍വം ഡിസൈന്‍ ചെയ്ത ഒരു സ്‌ക്രിപ്റ്റാണിതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഗ്യാനേഷ് കുമാറിന്റേത് ഒരിക്കലും ഒരു നിയമനമായി കണക്കാക്കാനാകില്ല. അതൊരു നുഴഞ്ഞുകയറ്റമാണ്. ഭരണ ഘടനയെ തകര്‍ത്തു തരിപ്പണമാക്കുകയാണ് അയാളില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതല. ഭരണഘടന സ്ഥാപനങ്ങള്‍ തച്ചുതകര്‍ക്കുക, ജനാധിപത്യം ഇല്ലാതാക്കുക, റിപ്പബ്ലിക്കിന്റെ അടിത്തറ തന്നെ ഹൈജാക്ക് ചെയ്യുക. ഇതൊക്കെയാണ് അയാളുടെ ചുമതലകള്‍. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് നക്സ്‌സ് തകര്‍ത്തുകളയണമെന്നും അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ നടപടികളുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേ ഷമായിരുന്നു അഭിഷേക് ബാനര്‍ജിയുടെ പ്രതികരണം.