india

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴുമെന്ന് സര്‍വേ

By webdesk13

April 26, 2023

കര്‍ണാടകയില്‍ അധികാര തുടര്‍ച്ച സ്വപ്‌നം കാണുന്ന ബി.ജെ.പിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം ശക്തം. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരെ സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുള്ളതായി കന്നട മാധ്യമ സ്ഥാപനമായ ഈദിന നടത്തിയ പ്രീ പോള്‍ സര്‍വേ പറയുന്നു.

ബൊമ്മൈ സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന്, സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും ഇല്ലെന്നാണ് മറുപടി നല്‍കിയത്. 32 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്താനോ, പ്രതികരിക്കാനോ തയാറായില്ല. പ്രതികരാക്കാന്‍ തയാറായവരില്‍ 67 ശതമാനവും ബൊമ്മൈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ലെന്നാണ് മറുപടി നല്‍കിയത്.183 മണ്ഡലങ്ങളിലായി വിവിധ സമുദായത്തിലെ 40,000 പേരെയാണ് സര്‍വേയുടെ ഭാഗമാക്കിയത്.