News
ഓയില്‍ മര്‍ദ്ദത്തില്‍ അസ്വാഭാവികത; ഡല്‍ഹി-മുംബൈ വിമാനം തിരിച്ചിറക്കി
പറന്നുയര്‍ന്നതിന് പിന്നാലെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 777337ഇആര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. പറന്നുയര്‍ന്നതിന് പിന്നാലെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പെട്ടെന്ന് കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.
പുലര്‍ച്ചെ 3:20ന് ടേക്ക് ഓഫ് ചെയ്ത വിമാനം, ഉയരമെടുക്കുന്നതിനിടെ രണ്ടാമത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം പൂജ്യത്തിലേക്ക് താഴ്ന്നതായി കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് പൈലറ്റുകള്‍ വിമാനം തിരികെ ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. പരിക്കുകളൊന്നുമില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് മുംബൈയിലേക്കുള്ള പകരം യാത്രാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി.
എന്‍ജിന്‍ ഘടകങ്ങള്‍ തണുപ്പിക്കുകയും സുഗമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാന്‍ ഓയില്‍ നിര്‍ണായകമായതിനാല്‍ മര്‍ദ്ദം പൂജ്യമാകുന്നത് എന്‍ജിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയോ തീപിടിക്കുകയോ ചെയ്യുന്ന ഗുരുതര അപകടസാധ്യത ഉയര്‍ത്തും. ഇതു മുന്‍നിര്‍ത്തിയാണ് അടിയന്തര ലാന്‍ഡിങ്. സംഭവത്തില്‍ സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടാതെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അന്വേഷണം നടത്താന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതായും അറിയിച്ചു.
kerala
‘അസോസിയേറ്റ് അംഗത്വം സ്വാഗതാര്‍ഹം, കേരള രാഷ്ട്രീയം യുഡിഎഫിന് അനുകൂലം’ -സി കെ ജാനു
യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുന്നതെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും സി കെ ജാനു വയനാട്ടില്‍ പറഞ്ഞു.
വയനാട്: യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കിയത് സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനു.
യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുന്നതെന്നും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും സി കെ ജാനു വയനാട്ടില്‍ പറഞ്ഞു.
മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അതിനു ശേഷം യുഡിഎഫില്‍ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമായിരുന്നുവെന്നും സി കെ ജാനു പറഞ്ഞു.
ജനങ്ങളുടെ ചിന്ത മാറി ആദിവാസികള്‍ക്കനുകൂലമായ നിയമങ്ങള്‍ മുഴുവന്‍ ഭേദഗതി ചെയ്തത് എല്‍ഡിഎഫാണ്. 9 വര്‍ഷമായി തുടരുന്നതും ജനവിരുദ്ധ സമീപനമാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി കെ ജാനു പരിഹസിച്ചു.
യുഡിഎഫിന് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം ഉണ്ട്. മനുഷ്യരാശിയ്ക്ക് വേണ്ടിയാണ് ജെആര്‍പി ഈ നിലപാട് എടുത്തത്. പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് പലയിടത്തും. പാര്‍ട്ടിയിലുള്ള ആളുകള്‍ വളരെ സന്തോഷത്തിലാണ്. യുഡിഎഫാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നത്. സീറ്റ് ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. ഭാവിയില്‍ അത്തരം ചര്‍ച്ചകള്‍ നടത്താവുന്നതാണ് പക്ഷെ ആദ്യം പാര്‍ട്ടിയില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.എന്‍ ഡി എ യില്‍ നിന്ന് ലഭിച്ചത് അവഗണനയാണ് ഇവരാണ് ആദ്യം പാര്‍ട്ടിയെ സ്വീകരിച്ചത് പക്ഷെ മുന്നണി എന്ന നിലയില്‍ പിന്നീട് പരിഗണിച്ചില്ലെന്നും സി കെ ജാനു വ്യക്തമാക്കി.
kerala
പെരിന്തൽമണ്ണ മുസ്ലിം ലീഗ് ഓഫീസ് അക്രമം: 5 പേർ അറസ്റ്റിൽ
കക്കൂത്ത് സ്വദേശി ചേരിയിൽ ഹസ്സൈനാർ (49),പാതായ്ക്കര സ്വദേശി ചെന്താരത്തിൽ മനോജ് (48),കുന്നപ്പള്ളി മാമ്പ്രപ്പടി സ്വദേശി മനക്കാട്ടൂത്ത് മുഹമ്മദ് റോഷൻ (25), കക്കൂത്ത് സ്വദേശി കണ്ണന്തോടി ജിഷാദ് അലി (20),മണ്ണാർമല സ്വദേശി താമരത്ത് സുൽഫിക്കർ (43),
എന്നിവരാണ് പിടിയിലായത്
News
കൊച്ചിയില്‍ ഹൃദയവുമായി എയര്‍ ആംബുലന്‍സ്; ഷിബുവിന്റെ ഹൃദയം ഇനി ദുര്‍ഗയില്‍ തുടിക്കും
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തിച്ചു. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗയ്ക്ക് മാറ്റിവെക്കുന്നതാണ് ശസ്ത്രക്രിയ.
കൊച്ചി: ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്ത് എറണാകുളം ജനറല്‍ ആശുപത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തിച്ചു. കൊല്ലം ഇടവട്ടം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗയ്ക്ക് മാറ്റിവെക്കുന്നതാണ് ശസ്ത്രക്രിയ.
സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത് രാജ്യത്ത് ആദ്യമായാണ്. വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ അവയവദാനമാണ് ഈ ചരിത്രശസ്ത്രക്രിയക്ക് വഴിയൊരുക്കിയത്. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, രണ്ട് നേത്രപടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്തു. ഇതില്‍ ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ വിജയകരമായി മാറ്റിവെച്ചു. ഹാര്‍ട്ട് വാല്‍വും നേത്രപടലങ്ങളും മറ്റു രോഗികള്‍ക്കായി സൂക്ഷിച്ചിരിക്കുന്നു.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുമ്പ് ഹൃദയമാറ്റിവയ്ക്കല്‍ നടന്നിട്ടുണ്ടെങ്കിലും ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഇത് ആദ്യമാണ്. കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ദുര്‍ഗയ്ക്ക് ഹൈപ്പര്‍ട്രോഫിക് കാര്‍ഡിയോമയോപ്പതി എന്ന ഗുരുതര ഹൃദയരോഗമാണ്.
അമ്മയും സഹോദരിയും ഇതേ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. പിതാവും നേരത്തേ മരിച്ചു. ഇപ്പോള്‍ സഹോദരന്‍ മാത്രമാണ് ദുര്‍ഗയ്‌ക്കൊപ്പം ഉള്ളത്. അവയവദാനവും ആരോഗ്യവകുപ്പിന്റെ ഏകോപനവും ചേര്‍ന്ന് കേരളം മെഡിക്കല്‍ രംഗത്ത് വീണ്ടും പുതിയ ചരിത്രം കുറിക്കുകയാണ്.
-
kerala21 hours agoകളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു; പാലക്കാട് 14കാരന് ദാരുണാന്ത്യം
-
kerala21 hours agoവയനാട്ടില്‍ ജനവാസമേഖലയില്‍ വീണ്ടും കടുവയിറങ്ങി
-
kerala21 hours agoവാളയാറിലെ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം മുഖ്യമന്ത്രിക്ക് കത്ത് നല്കി വി.ഡി സതീശന്
-
kerala23 hours agoവാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം
-
india1 day agoകാശ്മീരില്‍ ആദ്യ മഞ്ഞുവീഴ്ച; ‘ചില്ലൈ കലാന്’ ആരംഭിച്ചു
-
india20 hours agoനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ വെടിവച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥ
-
india22 hours agoട്രെയിന്‍ യാത്രയ്ക്ക് ഇനി മുതല്‍ ചെലവേറും; നിരക്കുകളില്‍ വര്‍ധന
-
india3 days agoജി റാം ജി ബില്‍; തൊഴിലുറപ്പ് പദ്ധതിയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: ഹാരിസ് ബീരാന് എംപി
