GULF

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രഥമ സാഹിത്യ പുരസ്‌കാരം കെപി രാമനുണ്ണിക്ക്

By webdesk14

November 27, 2023

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരന്‍ കെപി രാമനുണ്ണി അര്‍ഹനായി.

50001 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഡിസംബര്‍ മൂന്നിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചു സമ്മാനിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.

പ്രമുഖര്‍ സംബന്ധിക്കുമെന്ന് സെന്റര്‍ പ്രസിഡണ്ട് പി ബാവഹാജി, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ ഹിദായത്തുല്ല, സാഹിത്യവിഭാഗം സെക്രട്ടറി യുകെ മുഹമ്മദ്കുഞ്ഞി എന്നിവര്‍ അറിയിച്ചു.