GULF

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഖുര്‍ആന്‍ പാരായണ മത്സരം: ബ്രോഷര്‍ പ്രകാശനം ചെയ്തു

By webdesk14

March 06, 2024

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഇസ്ലാമിക് സെന്റര്‍ റിലീജിയന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം സീസണ്‍-3 ബ്രോഷര്‍ പ്രകാശനം ചെയ്തു.

ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫലി ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി ബാവഹാജിക്ക് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഇസ്ലാമിക് സെന്റര്‍ ഭാരവാഹികളായ അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, അഷറഫ് ഹാജി വാരം, ബഷീര്‍ ഇബ്രാഹിം, സലീം നാട്ടിക എന്നിവര്‍ സംബന്ധിച്ചു.

ഖുര്‍ആന്‍ പാരായണ മത്സരം സീസണ്‍ 3 ഈ മാസം 22ന് ആരംഭിക്കും. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരം മാര്‍ച്ച് 22,23,24 എന്നീ മൂന്നു ദിവസങ്ങളിലായാണ് നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്കുമാത്രമെ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലെ മുഴുവന്‍ എമിറേറ്റുകളിലെയും മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാന്‍ അവസരമുണ്ടായിരിക്കും. മാര്‍ച്ച് 10വരെ റജിസ്ട്രേഷന്‍ നടത്താവുന്നതാണ്. 24ന് നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ യൂഎഇ യിലെ പ്രമുഖ മത പണ്ഡിതര്‍ വിധി കര്‍ത്താക്കളായി സംബന്ധിക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

ഖുര്‍ആന്‍ പാരായണ മത്സരം ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും താഴെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 02 642 4488, 055 955 7395, 050 581 0744, 055 824 3574