Connect with us

award

അബുദാബി മലയാളി സമാജം സാഹിത്യ അവാര്‍ഡ് ഡോ.എം.എന്‍.കാരശ്ശേരിക്ക്

Published

on

തിരുവനന്തപുരം: അബുദാബി മലയാളി സമാജത്തിന്റെ 38-ാമത് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തവണത്തെ സാഹിത്യപുരസ്‌കാരത്തിന് ഡോ.എം.എന്‍. കാരശ്ശേരിയാണ് അര്‍ഹനായത്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും, ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

പ്രശസ്ത കവി പ്രൊഫ. വി.മധുസൂദനന്‍ നായര്‍ അധ്യക്ഷനായ സാഹിത്യ പുരസ്‌കാര നിര്‍ണയസമിതിയില്‍ ഡോ. പി. വേണുഗോപാലന്‍ (കലാമണ്ഡലം) ഡോ. ബിജു ബാലകൃഷ്ണന്‍ (കവി, നിരൂപകന്‍, ഭാഷാ ഇന്‍സ്റ്റിട്യൂട്ട് മുന്‍ എഡിറ്റര്‍) എന്നിവര്‍ അംഗങ്ങളായിരുന്നു.

1982 മുതല്‍ നല്‍കിവരുന്ന സമാജം സാഹിത്യപുരസ്‌കാരം,
മുടക്കം കൂടാതെ നല്‍കി വരുന്നുണ്ട്. സമാജം സാഹിത്യ വാര്‍ഡ് ഏറെ ആദരവോടെയാണ് മലയാള സാഹിത്യലോകം നോക്കിക്കാണുന്നത്. മലയാള ഭാഷക്കും സമൂഹത്തിന്റെ കെട്ടുറപ്പിന് വേണ്ടിയും ഉറച്ച നിലപാടുകളുള്ള പ്രതിഭാസമ്പന്നനായ ആചാര്യനാണ് ഡോ. എം.എന്‍. കാരശ്ശേരിയെന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗങ്ങള്‍ക്കുപുറമെ സമാജം സാഹിത്യവിഭാഗം സെക്രട്ടറി ടി.ഡി. അനില്‍കുമാര്‍, മീഡിയ സെക്രട്ടറി ഷാജഹാന്‍ ഹൈദരാലി, സീനിയര്‍ കമ്മിറ്റി അംഗം എ.എം. അന്‍സാര്‍, വനിതാവിഭാഗം കണ്‍വീനര്‍ ഷഹ്നമുജീബ്, മുന്‍പ്രസിഡന്റ് ബി.യേശുശീലന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടൂത്തു.

award

എസ്.കെ. പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

Published

on

തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.”ഹൈന്ദവം’ എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്‍ഹമായത്.

മറ്റു പുരസ്‌കാരങ്ങള്‍: കഥ- അക്ബര്‍ ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്‍), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്‍പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്‍കുമാര്‍(അഭിലാഷ് മോഹന്‍ 8എ), നോവല്‍- ബി.എന്‍.റോയ് (കുര്യന്‍ കടവ്), ലേഖനം-കൃഷ്ണകുമാര്‍ കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്‍പ്പണം)

ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്‍ അജിത്തിനു നല്‍കുമെന്ന് സമിതി സെക്രട്ടറി രമേശന്‍ ദേവപ്രിയം, ജൂറി അംഗം സുജാ സൂസന്‍ ജോര്‍ജ്, പി.കെ.റാണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

award

സരസ്വതി സമ്മാന്‍ കവി പ്രഭാവര്‍മയ്ക്ക്; മലയാളത്തിന് ബഹുമതി 12 വര്‍ഷത്തിന് ശേഷം

15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.

Published

on

കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവിപ്രഭാവര്‍മയ്ക്ക്. രൗദ്ര സാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണു പുരസ്കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.

12 വർഷത്തിനു ശേഷമാണ് മലയാളത്തിനു പുരസ്കാരം ലഭിക്കുന്നത്.  2012 ൽ സുഗതകുമാരിയിലൂടെയാണ് മലയാളത്തിലേക്ക് അവസാനമായി പുരസ്‍കാരം എത്തിയത്. 1995ല്‍ ബാലാമണിയമ്മയ്ക്കും 2005ല്‍ കെ അയ്യപ്പ പണിക്കര്‍ക്കും പുരസ്കാരം ലഭിച്ചു.

പുരസ്കാര നിർണയ നടപടികൾക്കു നേതൃത്വം നൽകിയതു സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി അധ്യക്ഷനായ സമിതിയാണ്.  22 ഭാഷകളിൽനിന്നുള്ള പുസ്തകങ്ങള്‍ പരിഗണിച്ചു. സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്‍കാരമാണ് സരസ്വതി സമ്മാൻ.

Continue Reading

Trending