GULF

അബൂദാബി പടന്ന കെഎംസിസി സ്വീകരണം നൽകി

By webdesk14

July 28, 2023

അബുദാബി പടന്ന പഞ്ചായത്ത് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ തൃക്കരിപ്പൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് പി കെ സി അബ്ദുൾ റഹൂഫ് ഹാജി, കാസറഗോഡ് ജില്ല മുസ്ലിം ലീഗ് കൗണ്സിലർ കെ പി ബഷീർ എന്നിവർക്ക് സ്വീകരണം നൽകി.

അബൂദാബി പടന്ന കെഎംസിസി പ്രസിഡന്റ് ഷൌക്കത്ത് ടിപി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി യുകെ അഷ്‌റഫ് സ്വാഗതം പറഞ്ഞു.

അബൂദാബി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് കെപി മുഹമ്മദ്‌ ഉത്ഘാടനം നിർവഹിച്ചു. സെക്രട്ടറി യു കെ അഷ്‌റഫ്‌, ജോ.സെക്രട്ടറി മുക്താർ അലി യുപിസി എന്നിവർ സംസാരിച്ചു.

സീനിയർ മെമ്പർ എസ്‌വി മുഹമ്മദ് കുന്നി , ശറഫുദ്ധീൻ, സലീം അബ്ദുള്ള, നജീബ് മാഹിൻ, മുബാറക്, അഹമ്മദ്, റഷിദ്‌, ദുൽകിഫ് അലി എന്നിവർ സംബന്ധിച്ചു. സവാദ് എസ് വി നന്ദി പറഞ്ഞു.