gulf

അബുദാബി സുന്നി സെന്ററിന് പുതിയ ഭാരവാഹികള്‍

By webdesk11

February 15, 2023

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയ ആദര്‍ശങ്ങളെ കഴിഞ്ഞ 4 പതിറ്റാണ്ട് കാലമായി പ്രവാസ മണ്ണില്‍ പ്രബോധനം ചെയ്തു കൊണ്ടിരിക്കുന്ന അബുദാബി സുന്നി സെന്ററിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന ജനറല്‍ബോഡിയില്‍ താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ഉപദേശക സമിതി

ചെയര്‍മാന്‍ : ഡോ. ഒളവട്ടൂര്‍ അബ്ദു റഹ്മാന്‍ മൗലവി വൈസ് ചെയര്‍മാന്‍: സഅദ് ഫൈസി, അബ്ദുല്‍ ഗഫൂര്‍ മൗലവി, അഹ്മദ് നസീം ബാഖവി, സിംസാറുല്‍ ഹഖ് ഹുദവി

മെമ്പര്‍മാര്‍ : പി. ബാവ ഹാജി ഇപി മൂസക്കുട്ടി ഹാജി, കെ കെ മുഹമ്മദ് മുസ്ലിയാര്‍, അബ്ബാസ് മൗലവി, അബു ഹാജി കളപ്പാട്ടില്‍

പ്രസിഡന്റ് :സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍

വൈസ് പ്രസിഡന്റ് : അബ്ദുല്ല നദ്വി, ഇബ്രാഹീം മുസ്ലിയാര്‍,അബ്ദുല്‍ ബാരി ഹുദവി, ഹാരിസ് ബാഖവി ജനറല്‍ സെക്രട്ടറി: അബ്ദുല്‍ കബീര്‍ ഹുദവി കെപി ജോയിന്റ് സെക്രട്ടറി അബ്ദുല്‍ അസീസ് മൗലവി, സയ്യിദ് റഫീഖുദ്ധീന്‍ തങ്ങള്‍, അഷ്റഫ് ഹാജി വാരം, അബ്ദുല്‍ കബീര്‍ ഹുദവി ഇ പി ട്രഷറര്‍ :അബ്ദുല്‍ റഊഫ് അഹ്‌സനി

ജനറല്‍ ബോഡി യോഗത്തില്‍ അബ്ദു റഊഫ് അഹ്‌സനി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ബാസ് മൗലവി തിരഞ്ഞെടുപ്പ് നിയന്തിച്ചു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടികെ അബ്ദു സലാം, യൂസുഫ് ഹാജി വേങ്ങര, എസ് കെ എസ് എസ് എഫ് യുഎഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൂപ്പന്‍ എന്നിവര്‍ സംസാരിച്ചു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് ഹിദായത്തുല്ല പറപ്പൂര്‍, സുന്നി സെന്റര്‍ നേതാക്കളായ അബ്ദുല്ല നദ്വി, ഇബ്രാഹിം മുസ്ലിയാര്‍, അഷ്റഫ് ഹാജി വാരം തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ബാരി ഹുദവി സ്വാഗതവും അബ്ദുല്‍ കബീര്‍ ഹുദവി നന്ദിയും പറഞ്ഞു.