gulf

പ്രവാസി ദമ്പതികളുടെ കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു

By web desk 1

September 02, 2020

 

അബുദാബി: പ്രവാസി ദമ്പതികളുടെ 10 മാസമായ കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു. കളരിക്കല്‍താഴത്ത് അനൂപിന്റെയും നെച്ചൂര്‍ ചക്കാലക്കല്‍ നീതു സി. ജോയിയുടെയും ഏക മകന്‍ അഡോണ്‍ സൂസന്‍ അനൂപാണ് അബുദാബിയില്‍ മരിച്ചത്. മാതാപിതാക്കള്‍ ജോലിക്കു പോകുന്നതിനാല്‍ അഡോണിനെ കുട്ടികളെ പരിപാലിക്കുന്ന സെന്ററില്‍ ഏല്‍പിക്കുമായിരുന്നു.

ഇവിടെ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ പഴം തൊണ്ടയില്‍ കുരുങ്ങി എന്നു കരുതുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട ഉടന്‍ നീതു നഴ്‌സിങ് ജോലി ചെയ്യുന്ന അല്‍ അഹലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. അനൂപ് അബുദാബിയില്‍ മെഷീന്‍ ഓപ്പറേറ്ററാണ്. കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നതായി ബന്ധുക്കള്‍ പറഞ്ഞു.