india

ഛത്തീസ്ഗഢ് കന്യാസ്ത്രീകള്‍ക്കെതിരായ നിയമദുരുപയോഗം, അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

By webdesk17

July 29, 2025

ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജ കുറ്റങ്ങള്‍ ചുമത്തിയതും അവരെ അറസ്റ്റ് ചെയ്ത് മോശമായി പെരുമാറിയതും മതപരമായ അസഹിഷ്ണുതയും നിയമ നിര്‍വ്വഹണ സംവിധാനങ്ങളുടെ ദുരുപയോഗവും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നതിന്റെ അതീവ ഗുരുതര ഉദാഹരണമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഈ സംഭവം ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനോടൊപ്പം ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാകുന്നു.

ഈ പ്രശ്‌നം അടിയന്തിരമായി പാര്‍ലമെന്റിലും ബന്ധപ്പെട്ട ഭരണകൂടങ്ങളിലുമായി ചര്‍ച്ച ചെയ്യുകയും ഉത്തരവാദിത്തക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നോട്ടീസ് നല്‍കി.

കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കുകയും കുറ്റക്കാരെ നിയമപ്രകാരം ശിക്ഷിക്കുകയും ചെയ്യണം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ സംയുക്ത ഉത്തരവാദിത്വമാണ് എന്നും ഇ.ടി കൂട്ടി ചേര്‍ത്തു.