Video Stories

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

By webdesk13

April 09, 2023

ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പത്തനംതിട്ട സ്വദേശി ജിജിന്‍ എബ്രാഹാം (28) മരിച്ചു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ റൂമില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേക്ക് മടങ്ങവെ പിന്നില്‍ നിന്ന് എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഷാര്‍ജ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.