Video Stories

മക്കയിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞു; 44 പേര്‍ക്ക് പരിക്ക്

By webdesk13

April 17, 2023

മക്ക-റിയാദ് റോഡില്‍ ബസ് മറിഞ്ഞ് 44 പേര്‍ക്ക് പരിക്ക്. ഹുമയ്യാത്തിനും അല്‍ഖാസിറക്കും ഇടയിലാണ് അപകടം നടന്നത്. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉംറ തീര്‍ത്ഥാടകരാണോ ബസില്‍ എന്ന് വ്യക്തമായിട്ടില്ല.

പരിക്കേറ്റവരില്‍ 36 പേരെ അല്‍റുവൈദ, അല്‍ഖാസിറ, അഫീഫ്, ദലം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.