ആലപ്പുഴ: കാണാതായ യുവതിയെ കണ്ടെത്തി നാട്ടിലേക്കു മടങ്ങിയ പൊലീസുകാര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയടക്കം മൂന്നു പേര്‍ മരിച്ചു. കൊട്ടിയം സ്‌റ്റേഷനിലെ സിപിഒ ശ്രീകല, െ്രെഡവര്‍ നൗഫല്‍, കാണാതായ യുവതി ഹസീന എന്നിവരാണ് മരിച്ചത്.
അമ്പലപ്പുഴ കരൂരില്‍ ടാങ്കര്‍ ലോറിയുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അങ്കമാലിയില്‍ നിന്ന് കൊട്ടിയത്തേക്ക് പോവുകയായിരുന്നു കാര്‍. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സിവില്‍ പൊലീസ് ഓഫീസര്‍ നിസാറിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹസീനയും ശ്രീകലയും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആസപ്ത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഹസീനയെ കാണാതായത്. ഇവരെ കണ്ടെത്തി മടങ്ങുംവഴിയാണ് അപകടമുണ്ടായത്.