kerala

പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു

By webdesk14

March 03, 2023

പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരു മരണം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബോയിലറിനു സമീപമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. പരിക്കേറ്റവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. കുറ്റപ്പാടത്തെ പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.