gulf

സലാലയില്‍ വാഹനാപകടത്തില്‍; എറണാകുളം സ്വദേശി മരിച്ചു

By webdesk13

April 18, 2023

സലാലയിലുണ്ടായ വാഹനാപകടത്തില്‍ എറണാകുളം സ്വദേശി ദര്‍ശന്‍ ശ്രീനായര്‍ (39) മരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൈവേയില്‍ റഫോക്ക് സമീപമാണ് അപകടം. ദര്‍ശന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ വാഹനം മറിയുകയുമായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി ദര്‍ശന്‍ സലാലയിലുണ്ട്. സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍ വൈസറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ അനിത സലാലയില്‍ ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സാണ്. മകള്‍ : അയാന. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.