Health

കാറും ബൈക്കും കൂട്ടിയിടിച്ച് തൃശൂരില്‍ രണ്ടുമരണം

By webdesk14

February 23, 2023

തൃശൂര്‍ വാഹനാപകടത്തില്‍ രണ്ടുമരണം. അര്‍ധരാത്രിയോടെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വയനാട് സ്വദേശി അരുണ്‍ രാജ്, കോഴിക്കോട് സ്വദേശി കൃഷ്ണന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മണ്ണുത്തി ദേശീയ പാത സര്‍വീസ് റോഡില്‍ വെട്ടിക്കലില്‍ ഹോളി ഫാമിലി കോണ്‍വെന്റിന് സമീപമാണ് അപകടം നടന്നത്.

സര്‍വീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേയ്ക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്നുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.