Connect with us

kerala

മകന്‍ ഓടിച്ച കാര്‍ പാലത്തിലിടിച്ചു; കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ മരിച്ചു

2000-2005 കാലയളവിൽ കൊല്ലം കോർപറേഷന്‍ കൗൺസിലർ ആയിരുന്നു അൻസാരി. കൊല്ലം ഡിസിസി അംഗമാണ്. കൊല്ലൂർവിള മുൻ പഞ്ചായത്തംഗവുമാണ്. 

Published

on

കൊല്ലം ∙ മകൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ട് പിതാവ് മരിച്ചു. കൊല്ലം കോർപറേഷൻ മുൻ കൗൺസിലർ പള്ളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം എ.എം.അൻസാരിയാണ് (50) മരിച്ചത്. ഞായറാഴ്ച രാവിലെ ദേശീയപാതയിൽ നിയന്ത്രണംവിട്ട കാര്‍ തോട്ടപ്പള്ളി പാലത്തിന്റെ കൈവരിയിൽ ഇടിച്ചായിരുന്നു അപകടം.

മലപ്പുറത്തുനിന്ന് കൊല്ലത്തേക്ക് കുടുംബവുമായി സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മകൻ അൻവർ ആണ് കാറോടിച്ചിരുന്നത്. കാർ പാലത്തിൽ ഇടിച്ചതിനെത്തുടർന്ന് തൽക്ഷണം അൻസാരി മരിച്ചു. പരുക്കേറ്റ അൻവറിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും മറ്റുള്ളവർക്കും പരുക്കില്ല. 2000-2005 കാലയളവിൽ കൊല്ലം കോർപറേഷന്‍ കൗൺസിലർ ആയിരുന്നു അൻസാരി. കൊല്ലം ഡിസിസി അംഗമാണ്. കൊല്ലൂർവിള മുൻ പഞ്ചായത്തംഗവുമാണ്.

kerala

സത്യഭാമയ്ക്ക് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

Published

on

നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ  ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമയ്ക്ക് തിരിച്ചടി. കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കലാമണ്ഡലം സത്യഭാമ ഹൈക്കോടിതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഹൈക്കോടതി നോട്ടീസയച്ചു.

നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സത്യഭാമ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ, ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ ചെയ്തത്. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.

Continue Reading

india

രാഹുൽഗാന്ധിക്കെതിരായ അധിക്ഷേപം: അൻവറിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ സമനില തെറ്റി: രമേശ് ചെന്നിത്തല

മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി അന്‍വറിൻ്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല.

ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.എം നേതൃത്വം തരം താണിരിക്കുന്നു. സി.പി.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ല. രാഹുൽ ഗാസിക്കെതിരെയാണ് പിണറായി വിജയനും സി.പി.എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല.

മ്ലേച്ഛമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നാണ് അന്‍വര്‍ എം.എല്‍. എ പറഞ്ഞത്. പാലക്കാട് ഇടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയെ ജയിലിലടയ്ക്കാത്തതെന്തെന്ന രാഹുലിന്റെ ചോദ്യമാണ് അൻവറിനെ ചൊടിപ്പിച്ചത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

പി.വി അൻവർ നടത്തിയ അധിക്ഷേപ പരാമർശമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം. തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചുകിട്ടാതിരിക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.

Continue Reading

kerala

ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ

നന്ദകുമാറും താനും തമ്മിലുള്ള ബന്ധം സി.പി.എമ്മിലെ ഉന്നത നേതാവിനെ ബി.ജെ.പിയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരൻ എന്ന നിലയിലാണ്.

Published

on

ദല്ലാൾ ടി.ജി. നന്ദകുമാറിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. പണം വാങ്ങിയത് സ്ഥലമിടപാടിനാണെന്ന് അവർ പറഞ്ഞു. പണം പൂർണമായി നൽകുമ്പോൾ സ്ഥലം എഴുതി നൽകും. അല്ലാത്തപക്ഷം 10 ലക്ഷം തിരികെ നൽകില്ലെന്നും ശോഭ പറഞ്ഞു.

നന്ദകുമാറും താനും തമ്മിലുള്ള ബന്ധം സി.പി.എമ്മിലെ ഉന്നത നേതാവിനെ ബി.ജെ.പിയിലേക്ക് എത്തിക്കുന്ന ഇടനിലക്കാരൻ എന്ന നിലയിലാണ്. കണ്ണൂരിൽ നിന്നുള്ള ഉന്നത നേതാവ് തൃശൂർ ഗസ്റ്റ് ഹൗസിലും ഡൽഹിയിലും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി. ഇടനിലക്കാരനായി നിന്ന നന്ദകുമാർ കോടികൾ ചോദിച്ചു. മഹാരാഷ്ട്ര ഗവർണർ പദവിയോ ക്യാബിനറ്റ് മന്ത്രി സ്ഥാനമോ ആണ് നേതാവ് ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെ ഗുണ്ടകൾ കുടംബത്തെ അടക്കം ഭീഷിണിപ്പെടുത്തിയത് കൊണ്ടാണ് സി.പി.എം നേതാവ് പിന്മാറിയത്. കരിമണൽ വ്യവസായി കർത്തക്കെതിരെ ആലപ്പുഴയിൽ പ്രസംഗിച്ചപ്പോൾ, സംസാരിക്കരുതെന്നു ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് മലപ്പുറത്തെ തന്റെ അടുത്ത ബന്ധുവിനെ വിളിച്ചുവെന്നും ശോഭ തുറന്നടിച്ചു. ദല്ലാളിനു പിന്നിൽ സി.പി.എം ആണെന്നും ആരോപണം പരാജയ ഭീതി കൊണ്ടാണെന്നും അവർ വ്യക്തമാക്കി.

Continue Reading

Trending