Health

മഹാരാഷ്ട്രയില്‍ ഷിര്‍ദി ഭക്തരുടെ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; പത്തു മരണം

By webdesk14

January 13, 2023

മഹാരാഷ്ട്രയില്‍ ബസപകടത്തില്‍ പത്ത് മരണം. ഷിര്‍ദി സായിബാബ ഭക്തര്‍ സഞ്ചരിച്ച ആഢംബര ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. താനെയിലെ അംബെര്‍നാഥില്‍ നിന്ന് ഷിര്‍ദിയിലേക്ക് പോകുകയായിരുന്നു ബസ്.

അപകടത്തില്‍ മരിച്ചവരില്‍ ഏഴുപേരും സ്ത്രികളാണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം അടിയന്തിര സഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും. അപകടകാരണം വ്യക്തമായിട്ടില്ല.