kerala

റോഡിലേക്ക് വീണ ഫുട്‌ബോള്‍ തട്ടി ബൈക്ക് മറിഞ്ഞ് ലോറികയറി യുവതിക്ക് ദാരുണാന്ത്യം

By Chandrika Web

January 23, 2023

ടോറസ് ലോറികയറി യുവതിക്ക് ദാരുണാന്ത്യം. എടവണ്ണ വെള്ളച്ചാലില്‍ഇന്നലെ വൈകീട്ട് നാലുമണിയോടെ റോഡിലേക്ക് വീണ ഫുട്‌ബോള്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം.മൈത്ര ചെമ്പങ്ങല്‍ വീട്ടില്‍ ഫാത്തിമ സുഹറയാണ് (38) മരിച്ചത്. സോഹജരനും രണ്ടുമക്കള്‍ക്കും നിസ്സാര പരിക്കേറ്റു. മൈത്രയിലെ വിവാഹവീട്ടില്‍നിന്ന് ഭര്‍തൃവീട്ടിലേക്ക് ബൈക്കില്‍ മടങ്ങവേയാണ് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ഫുട്‌ബോള്‍ റോഡിലേക്ക് തെറിച്ചുവീണത്. ബൈക്ക് ഉടന്‍ മറിയുകയും വീണ സുഹറയുടെ മേല്‍ പിന്നാലെ വന്ന ലോറി കയറുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ലോറി ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായ ഡ്രൈവിംഗിന് കേസെടുത്തു. ഭര്‍ത്താവ്: ചപ്പങ്ങല്‍ മുഹമ്മദ് കുട്ടി. മക്കള്‍: ഫഹ്ദ ഷെറിന്‍, ഷജഫെബിന്‍, ജെബിന്‍ മുഹമ്മദ്, മുഹമ്മദ് ബിഷിര്‍.