kerala

മലപ്പുറത്ത് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

By webdesk17

October 24, 2024

മലപ്പുറം മൂന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടക്കല്‍ പടപ്പറമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19) , എം.ടി നിയാസ് (19) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ദേശീയപാതയില്‍ പുതുതായി നിര്‍മിച്ച നാലുവരി പാതയില്‍ നിന്ന് പടിക്കലില്‍ സര്‍വീസ് റോഡിലേക്ക് സ്ഥാപിച്ച കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ റനീസിനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലത്തിച്ചു. നിയാസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.