Connect with us

kerala

അമിതവേഗതയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി 16 വാഹനങ്ങളില്‍ ഇടിച്ചു; നാല് പേര്‍ മരിച്ചു

ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം

Published

on

സേലം: ബെംഗളൂരു സേലം റോഡില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ധര്‍മ്മപുരി തോപ്പൂര്‍ ഘട്ടില്‍ അമിതവേഗതയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി 16 വാഹനങ്ങളില്‍ ഇടിച്ച് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടം. സംഭവ സ്ഥലത്ത് മറ്റൊരു ട്രക്ക് ബ്രേക്ഡൗണായതിനാല്‍ ട്രാഫിക് ജാം രൂപപ്പെട്ടിരുന്നു. പൊലീസും എന്‍.എച്ച് അധികൃതരും ചേര്‍ന്ന് ഇത് നീക്കുന്നതിനിടെയാണ് ആന്ധ്രയില്‍ നിന്ന് സിമന്റ് കയറ്റി അമിത വേഗതയില്‍ വന്ന ലോറി നിയന്ത്രണം വിട്ട് മറ്റുവാഹനങ്ങളിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ 12 കാറുകള്‍, രണ്ട് മിനി ട്രക്കുകള്‍, രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ തകര്‍ന്നു.

ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുന്നിറക്കമുള്ള ഇവിടെ ഇന്ധനം ലാഭിക്കാന്‍ വാഹനങ്ങള്‍ ന്യൂട്രലില്‍ ഓടിക്കുന്നത് പതിവാണ്. അപകടംവരുത്തിയ ലോറിയും ഇത്തരത്തില്‍ വന്നതാണെന്ന് കരുതുന്നു.

മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും മറ്റ് പത്ത് പേര്‍ക്ക് നിസാര പരിക്കേറ്റതായും കളക്ടര്‍ കാര്‍ത്തിക അറിയിച്ചു. പരിക്കേറ്റവര്‍ സര്‍ക്കാര്‍ മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ്, ധര്‍മ്മപുരി മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

kerala

പിണറായിക്ക് മോദി സ്നേഹവും ഭയവും, രാഹുലിനെ പരിഹസിക്കുന്നതിൻ്റെ കാരണമതാണ്: കെ സി വേണുഗോപാൽ

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മോദി സ്നേഹവും ഭയവുമാണെന്നും അതാണ് രാഹുലിനെ പരിഹസിക്കുന്നതിന് കാരണമെന്നും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ. മുഖ്യമന്ത്രി മോദിയെ സുഖിപ്പിക്കുകയാണ്. വിഷയത്തിൽ യെച്ചൂരിയുടെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ യഥാർഥ ഭാഷയിലേക്ക് പിണറായി മാറി. മുന്നണി മര്യാദ കേരളത്തിലെ സിപിഎം ലംഘിക്കുകയാണ്. ബിജെപിയേക്കാൾ അധികം പിണറായി വിജയൻ രാഹുലിനെ കടന്നാക്രമിക്കുകയാണ്.

മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നല്ല രാഹുൽ ഉദ്ദേശിച്ചത്. രാഹുലിന്റേത് രാഷ്ട്രീയ ചോദ്യമായിരുന്നു. മാസപ്പടി കേസ് നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരെയും അറസ്റ്റ് ചെയ്യണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. സിഎംആർഎൽ-കരുവന്നൂർ വിഷയത്തിലെ അറസ്റ്റ് നിയമപരമാണെങ്കിൽ സ്വാഗതം ചെയ്യും. രാഷ്ട്രീയപ്രേരിതമായ അറസ്റ്റിനെതിരാണ്. ഇനി അറസ്റ്റ് ഉണ്ടായാൽ അത് സഹതാപ തരംഗം ഉണ്ടാക്കാനാണെന്നും പിണറായി വിജയന് മോദി വിരുദ്ധതയേക്കാൾ കൂടുതൽ രാഹുൽ വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending