india

കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം; 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്

By webdesk18

January 29, 2025

ലഖ്നൗ: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മൗനി അമാവാസിയോട് അനുബന്ധിച്ച പുണ്യ സ്‌നാനത്തിനായി ത്രിവേണി സംഗമത്തില്‍ ആളുകള്‍ തടിച്ച് കൂടിയതാണ് അപകടത്തിന് കാരണമായത്. ആളുകളെ നിയന്ത്രിക്കന്നതിനായി നിര്‍മിച്ച തടയണകള്‍ പൊട്ടിയതാണ് അപകടകാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍ പരിക്കേറ്റവരെ കുംഭിലെ സെക്ടര്‍ 2 ലെ താല്‍ക്കാലിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ നിരവധി പേരെ തിരക്കില്‍ പെട്ട് കാണാതായിട്ടുണ്ട്. എത്ര പേര്‍ക്ക് പരിക്കേറ്റു എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഗുരുതരമായി പരിക്കേറ്റ ചില സ്ത്രീകളെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. അപകടത്തില്‍ അടിയന്തര സഹായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അപടത്തെ തുടര്‍ന്ന് ഇന്നത്തെ അമൃത് സ്നാന്‍ റദ്ദാക്കിയതായി അഖാര പരിഷത്ത് അറിയിച്ചു. പ്രദേശത്ത് അവശേഷിച്ചവരോട് മാറി പോവുന്നതിനായുും നിര്‍ദേശിച്ചുണ്ട്.