Culture

വാഹനാപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു

By chandrika

April 10, 2018

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളായ ഒരു കുടുംബത്തിലെ ഒന്‍പത് പേരാണ് മരിച്ചത്.

വൈഷ്ണവ ക്ഷേത്രത്തിലെ തീര്‍ഥാടനത്തിനു ശേഷം മടങ്ങവേയാണ് മീററ്റ് കര്‍ണാല്‍ ഹൈവേയിലെ ലക്ഷ്മണപുരയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കിനടിയിലേക്ക് ഇടിച്ചു കയറിയത്. െ്രെഡവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഏഴു പേര്‍ സംഭവസ്ഥലത്തുവച്ചും മറ്റ് രണ്ടു പേര്‍ ആസ്പത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരണപ്പെട്ടത്.