കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ സ്വദേശി സൈനുദ്ദീന്‍, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.