gulf

മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

By webdesk17

October 23, 2024

അബൂദാബി അല്‍ റീമില്‍ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജ്കുമാര്‍ (38) എന്നിവരും ഒരു പഞ്ചാബ് സ്വദേശിയുമാണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് അപകടം സംഭവിച്ചത്. മാലിന്യടാങ്കിലെ വാതകം ശ്വസിച്ച് വീണുപോയ തൊഴിലാളിയെ രക്ഷിക്കുന്നതിനിടെയാണ് അപകടം. അല്‍ റീം ഐലന്‍ഡിലെ സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

വാതകം ശ്വസിച്ച് ടാങ്കിലേക്ക് വീണ പഞ്ചാബ് സ്വദേശിയായ ജീവനക്കാരന രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് മലയാളി ജീവനക്കാരും ഇതിനുള്ളിലേക്ക് വീഴുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ അബൂദാബിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.