kerala

മരം മുറിക്കുന്നതിനിടെ അപകടം; മുളക്കൂട്ടം ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു

By webdesk13

June 21, 2024

എടവണ്ണയില്‍ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളി മരിച്ചു. തമിഴ്‌നാട് സേലം മേട്ടൂര്‍ സ്വദേശി രാജേന്ദ്രനാണ് മരിച്ചത്.

എടവണ്ണ ആര്യന്‍തൊടിയിലാണ് അപകടമുണ്ടായത്. പുഴയരികിലെ പന മുറിക്കുന്നതിനിടയില്‍ തൊട്ടടുത്തുള്ള മുളക്കൂട്ടം രാജേന്ദ്രന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനൊടുവിലാണ് തൊഴിലാളിയെ പുറത്തെടുക്കാനായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സേലം മേട്ടൂര്‍ സ്വദേശിയായ രാജേന്ദ്രന്‍ വര്‍ഷങ്ങളായി നിലമ്പൂര്‍ മമ്പാട് കുടുംബത്തോടൊപ്പം താമസിച്ച് വരികയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.