kerala

ആര്‍ക്കും ലൈഫ് ജാക്കറ്റില്ലാതെ പറശ്ശിനിക്കടവില്‍ അപകട ബോട്ടുയാത്ര

By webdesk13

May 09, 2023

22പേരുടെ ജീവന്‍ പൊലിഞ്ഞ താനൂര്‍ ബോട്ടപകടം നടന്ന് 12 മണിക്കൂര്‍ പോലും കഴിയുന്നതിന് മുമ്പ് വിനോദ സഞ്ചാര വകുപ്പിന്റെ ഗുരുതര വീഴ്ച. കണ്ണൂരിലെ പറശ്ശിനിക്കടവ് -വളപട്ടണം ബോട്ട് സര്‍വീസില്‍ ഒരാള്‍ പോലും ലൈഫ് ജാക്കറ്റ് ധരിക്കാതെ അപകട ബോട്ടുയാത്ര.

എല്ലാം സീറ്റിനടിയിലും ജാക്കറ്റുണ്ടെങ്കിലും അതു ധരിക്കാന്‍ ജീവനക്കാര്‍ നിര്‍ദേശം നല്‍കിയില്ല. 65 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ 80ഓളം പേരെ കയറ്റിയായിരുന്നു യാത്ര. അപകടത്തിന് കാരണമായേക്കാവുന്ന അനാസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.