kerala

തുറന്ന ജീപ്പിന്റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി അപകടയാത്ര; കേസെടുത്ത് പൊലീസ്

By webdesk13

August 30, 2023

തിരുവനന്തപുരം: തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളില്‍ കുട്ടിയെ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. ഒരു കൂട്ടം യുവാക്കളാണ് കുട്ടിയെ ബോണറ്റില്‍ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു സാഹസിക യാത്ര നടത്തിയത്.

ഇതിന്റെ വീഡിയോ ദൃശങ്ങള്‍ സമൂഹമാധ്യങ്ങളിലൂടെ പ്രചരിച്ചതോടെയാണ് യുവാക്കള്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തത്.ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.ആറ്റിങ്ങല്‍ സ്വദേശിയാണ് ജീപ്പിന്റെ ഉടമയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം ജീപ്പ് ഓടിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന് രൂപമാറ്റം വരുത്തിയതിന് മോട്ടോര്‍ വാഹന വകുപ്പം കേസെടുക്കും.